പേരാമ്പ്ര: കുറ്റ്യാടി - കോഴിക്കോട് സംസ്ഥാന പാതയിൽ കരുവണ്ണൂർ അഞ്ഞോളിമുക്കിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചെ 12 ഓടെയാണ് സംഭവം.
തുടർന്ന് പേരാമ്പ്ര അഗ്നി രക്ഷാ സേനയെത്തി ഒന്നോടെ മരം മുറിച്ച് മാറ്റി ഗതാഗതം സുഗമമാക്കി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഇ.കെ. നിഗേഷിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ. ശ്രീകാന്ത്, എം. മനോജ്, ആകാശ് കിരൺ, വി. വിനീത്, ഹോംഗാർഡ് രാജേഷ് എന്നിവർ ചേർന്നാണ് മരം മുറിച്ച് മാറ്റിയത്.